Thursday 21 January 2016

നിലയ്ക്കുന്നില്ല 'മൃണാളിനി' നൃത്തം

നൃത്തം പഠിക്കും മുമ്ബ് തന്നെ നര്‍ത്തകിയായിരുന്നു മൃണാളിനി സാരാഭായ്. അതു കൊണ്ടു തന്നെയാണ് 'തന്റെ ശരീരം നൃത്തം ചെയ്യും മുന്‍പേ ആത്മാവ് നൃത്തം ചെയ്തിരുന്നു'എന്ന് മൃണാളിനി എഴുതിയതും. കലാകാരി സാമൂഹത്തിനു നേരെ പിടിച്ച ദര്‍പ്പണമായിരിക്കണമെന്നതിന്റെ ഉത്തമോദാഹരണമാണ് മൃണാളിനി സാരാഭായ്. കേവല കലയ്ക്കപ്പുറം, സൗന്ദര്യാസ്വാദനത്തിനപ്പുറം ശക്തമായ ആശയങ്ങളുടെ മേളനമായിരുന്നു മൃണാളിനി സാരഭായുടെ ഓരോ ചുവടുകളും. അതുകൊണ്ട് തന്നെയാകണം തന്റെ നൃത്ത കേന്ദ്രത്തിന് ദര്‍പ്പണം എന്ന പേരും നല്‍കിയത്. കലകൊണ്ട് സാമൂഹ്യ പ്രശ്നങ്ങളിലിടപെട്ടു. വിവാഹത്തിനു ശേഷം അഹമ്മദാബാദില്‍ 1948ല്‍ എത്തിയപ്പോള്‍ കണ്ടത് ഗുജറാത്തിലെ സ്ത്രീകളനുഭവിച്ചിരുന്ന ജീവിത പ്രശ്നങ്ങളായിരുന്നു. സ്ത്രീധന പീഡനത്തിനെതിരെ മൃണാളിനിയുടെ ചിലങ്ക ആദ്യമായി കിലുങ്ങി. പിന്നെയും നിരവധി സാമൂഹിക പ്രശ്നങ്ങളില്‍ നൃത്തശില്‍പ്പങ്ങള്‍ അവതരിപ്പിച്ചു. പട്ടേല്‍ വിഭാഗങ്ങള്‍ ദളിതര്‍ക്കുമേല്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയും നൃത്തങ്ങളിലൂടെ പ്രതികരിച്ചു. കൃത്യവും വ്യക്തവുമായ രാഷ്ട്രീയ നിലപാടുകളും മാനവീക ബോധവും കലയിലൂടെ സാമൂഹിക അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. മൃണാളിനി ബഹുമുഖ പ്രതിഭയായിരുന്നു അതിനെല്ലൊം അടിസ്ഥാനമായത് മൃണാളിനിയുടെ തറവാടിന്റെ ധൈഷണിക പാരമ്ബര്യവും അച്ഛന്‍ ഡോ. സ്വാമിനാഥന്‍ പ്രശസ്തനായ ബാരിസ്റ്ററായിരുന്ന. ആ പാരമ്ബര്യ ഔന്നിത്യത്തിന് സൂര്യ തേജസ് പകര്‍ന്നു കിട്ടിയത് ശാന്തി നികേതനില്‍ ഭാരതീയ നവോത്ഥാനത്തിന്റെ ആധുനിക നായകന്‍ മൃണാളിനിയുടെ ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറില്‍ നിന്നുമായിരുന്നു. ലോകമാകെ ഭാരതീയ നൃത്തത്തെ പ്രശസ്തയാക്കിയതില്‍ വലിയ പങ്കാണ് മൃണാളിനി വഹിച്ചത്. ആനക്കര കുടുംബം രാജ്യത്തിന്റെ നാനാ മേഖലകളില്‍ പ്രമുഖര്‍ ഉയര്‍ന്നുവന്നു. സഹോദരി ക്യാപ്റ്റന്‍ ലക്ഷ്മിയും സഹോദരി പുത്രി സുഭാഷിണി അലിയും മൃണാളിനിയുടെ മകള്‍ മല്ലികാ സാരാഭായും രാജ്യത്തിന്റെ വിവിധ രംഗങ്ങളില്‍ നേത്യത്വമായി. സി.വി രാമന്റെ ശിഷ്യനായി ബാഗ്ലുരില്‍ എത്തിയ വിക്രം സാരാഭായി തീക്ഷണ യവ്വനത്തിന്റെ മൃണാള നൃത്തത്തിലേക്ക് അര്‍ക്കരശ്മി പോലെ പതിക്കുകയായിരുന്നു. മകള്‍ മല്ലിക സാരാഭായ് ഗുജറാത്തില്‍ മോദിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. രാഷ്ട്രീയ വീക്ഷണങ്ങളില്‍ മൃണാളിനിയും മകള്‍ മല്ലികയും രണ്ട് വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. എങ്കിലും നൃത്തത്തിലും കലിയിലും അവര്‍ ഒന്നായി നിലനിന്നു. മൃണാളിനിയുടെ രാഷ്ട്രീയം തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടികളിലും ഒട്ടും ചേര്‍ന്നില്ല. പകരം സമൂഹത്തോട് മാത്രമാണ് ചേര്‍ന്നത്. ഗാന്ധിജിയുടെ അഹിംസയോട് മൃണാളിനി കൂടുതല്‍ അടുത്തിരുന്നു. കലാകാരിയുടെ കലാപം അഹിസാത്മകമായിരിക്കുമെന്നതാണ് മൃണാളിനി അതിലൂടെ പറഞ്ഞത്. ഓര്‍മ്മകളിലിന്നും മലയാളം മറയാതിരിക്കുന്നത് മൃണാളിനിയുടെ എഴുത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. ഗുരുവായൂരിലെ ചന്ദനം മണക്കുന്നുണ്ട് ഓരോ വാക്കിലും. മഞ്ചാടിയും മയില്‍പീലിയും അവിടവിടെ ചിതറിക്കിടക്കുന്നുണ്ടാകും ഓരോ താളിലും. മൃണാളിനി കലത്തിന്റെ തിരശീല വീഴാത്ത വേദികളിലേക്ക് ഇന്ന് യാത്രയാകുമ്ബോള്‍ പകര്‍ന്നു നല്‍കിയ നൃത്ത സൗരഭ്യം പുതു തലമുറയ്ക്കും ശിഷ്യ പരമ്ബരയ്ക്കും നിലയ്ക്കാത്ത കരുത്തു നല്‍കിയാണ് മറഞ്ഞത്. മൃണാള തല്‍പ്പങ്ങളിലേക്ക് പത്മ പുരസ്കാരങ്ങള്‍ അര്‍പ്പിച്ച്‌ രാഷ്ട്രം പ്രണമിക്കുകയാണ് ഭാരതീയ നൃത്തത്തന്റെ രാജ്ഞിക്കു മുന്നില്‍.

വിധിയില്‍ തൃപ്തരല്ലാതെ ചന്ദ്രബോസിന്റെ ഭാര്യയും അമ്മയും; നിസാമിന്റെ ഭാര്യയ്ക്കെതിരെയും കേസെടുക്കണമെന്ന് കോടതി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ കോടതിവിധിയില്‍ നിരാശയെന്ന് ചന്ദ്രബോസിന്റെ കുടുംബം. ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. പിഴയായി ലഭിക്കുന്ന തുക ആഗ്രഹിച്ചതല്ല. തങ്ങള്‍ പ്രതീക്ഷിച്ച വിധി കിട്ടിയില്ലെന്നും ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിസാം താമസിയാതെ പരോളിലിറങ്ങും. നിസാം ഒരിക്കലും പുറത്തിറങ്ങരുതെന്നാണ് ആഗ്രഹം. ജയിലിലും സന്തുഷ്ടനായാണ് നിസാം കഴിയുന്നതെന്നും ജമന്തി പറഞ്ഞു. നിസാമിനെ തൂക്കിക്കൊല്ലണമെന്ന് ചന്ദ്രബോസിന്റെ അമ്മ പ്രതികരിച്ചു. കൂടുതല്‍ ശിക്ഷ ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. നിസാമിന് ജയിലും വീടും ഒരുപോലെയാണ്. ഒരു വര്‍ഷം ജയിലില്‍ കിടന്നിട്ടും അയാള്‍ക്ക് യാതൊന്നും സംഭവിച്ചില്ല ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പ്രതികരിച്ചു. നഷ്ടപരിഹാരം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് തങ്ങളുടെ അഭിഭാഷകനായ ഉദയഭാനു നിര്‍ദ്ദേശിക്കുന്നതു പോലെ തങ്ങള്‍ മുന്നോട്ട് പോകുമെന്ന് ചന്ദ്രബോസിന്റെ ഭാര്യ പറഞ്ഞു. കള്ളസാക്ഷി പറഞ്ഞതിന് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസ് എടുക്കാനും കോടതി വിധിച്ചു. നിസാമിന് ജീവപര്യന്തത്തിനു പുറമെ 24 വര്‍ഷം കൂടി തടവും എണ്‍പത് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയടക്കാനുമാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഇതില്‍ 50 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും കോടതി വിധിച്ചു. 427ാം വകുപ്പ് പ്രകാരം രണ്ടു വര്‍ഷം തടവും 20000 രൂപ പിഴയും, 449ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവും 10000 രൂപ പിഴയും, 506ാം വകുപ്പ് പ്രകാരം 3 വര്‍ഷം തടവ്, 447ാം വകുപ്പ് പ്രകാരം 5 വര്‍ഷം തടവ് എന്നിങ്ങിനെയാണ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനു പുറമെ 24 വര്‍ഷം കൂടി ശിക്ഷ വിധിച്ചതോടെ നിസാം 39 വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു പറഞ്ഞു. കേസില്‍ നിസാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച്‌ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല. അഞ്ച് കോടി രൂപ പിഴയായി ഈടാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു നിരാകരിച്ച കോടതി 80 ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു കൊലപാതകമടക്കം നിസാമിനെതിരായ ഏഴ് കുറ്റങ്ങളും തെളിഞ്ഞതായും, കൊലപാതകം മുന്‍വൈരാഗ്യമാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച്‌ നിസാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചുമാണ് വ്യവസായിയായ മുഹമ്മദ് നിസാം കൊലപ്പെടുത്തിയത്. കുറ്റക്കാരനെന്ന് കണ്ടത്തെിയ നിസാമിന് എന്തുശിക്ഷ നല്‍കണം എന്നതു സംബന്ധിച്ച്‌ നടന്ന വാദത്തില്‍ വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നിസാം സമൂഹത്തിന് ഭീഷണിയാണെന്നും, നിരായുധനായ ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദിച്ചുമാണ് കൊലപ്പെടുത്തിയത്. ചന്ദ്രബോസിനെ ആശുപത്രിയിലത്തെിക്കാന്‍ പോലീസ് വരേണ്ടി വന്നുവെന്നും അതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും കോടികളുടെ ആസ്തിയുള്ള പ്രതിയില്‍ നിന്നും അഞ്ച് കോടി രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍വാദം. എന്നാല്‍ യാദൃശ്ചികമായുണ്ടായ അപകടമാണു മരണ കാരണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ വിധിയോടനുബന്ധിച്ച്‌ കനത്ത സുരക്ഷയാണ് പോലീസ് വിചാരണ കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വഴിയരികില്‍ കിടന്നുറങ്ങിയവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി അഞ്ച് പേര്‍ക്ക് പരിക്ക്

മുംബൈ: തെക്കന്‍ മുംബൈയില്‍ വഴിയരികില്‍ കിടന്നുറങ്ങുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ അര്‍ധരാത്രി 12.15 ഓടെയാണ് മുഹമ്മദ് അലി റോഡിന്റെ വശങ്ങളില്‍ കിടന്നുറങ്ങിയവര്‍ക്കിടയിലേക്ക് ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുള്ള ബന്‍സ് കാര്‍ നിയന്ത്രണം വിട്ട് കയറിയത്. അപകടത്തില്‍ നാല് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

കാറോടിച്ചിരുന്ന മുന്‍സിപ്പല്‍ കോണ്‍ട്രാക്ടര്‍ ആമിന്‍ ഖാനെ അറസ്റ്റ് ചെയ്തു.